വാഹനമിടിച്ച് പശുക്കിടാവിന് പരിക്ക്; ആശുപത്രിയില്‍ കൊണ്ടുപോകുമ്പോള്‍ നിഴല്‍ പോലെ പിന്തുടര്‍ന്ന് അമ്മപ്പശുവും, വൈറലായി വീഡിയോ

മക്കള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ വേദനിക്കുന്നത് മാതാപിതാക്കള്‍ക്കാണ്. അത് മനുഷ്യര്‍ക്കായാലും മൃഗങ്ങള്‍ക്കായാലും. അത് വ്യക്തമാക്കിത്തരുന്ന ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ ഇന്ന് വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്.

അപകടം പറ്റിയ പശുക്കുട്ടിയെ തന്നാലാകുന്ന വിധം സംരക്ഷിക്കുകയാണ് അമ്മപ്പശു. വാഹനമിടിച്ച പശുക്കിടാവിനെയും അടുത്ത് നില്ക്കുന്ന അമ്മയെയും കണ്ട് കരുണ തോന്നിയ വ്യക്തി പശുക്കിടാവിനെ ആശുപത്രിയിലെത്തിക്കാനൊരുങ്ങുകയായിരുന്നു.

തുടര്‍ന്ന് ഒരു ട്രോളി റിക്ഷയില്‍ പശുക്കുട്ടിയെ കൊണ്ടുപോകുമ്പോള്‍ അമ്മ പുറകെ ഓടുന്ന ദൃശ്യമാണ് വിഡിയോയിലുള്ളത്. മൂന്ന് കിലോമീറ്ററായിരുന്നു തള്ളപ്പശു കൂടെയോടിയത്.

ആശുപത്രിയിലെത്തിച്ച പശുക്കിടാവിന്റെ നില ഭേദപ്പെട്ടു വരികയാണ്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില് വ്യാപകമായി പ്രചരിക്കുകയും ചെയ്തു.

Exit mobile version