‘ബംഗാളില്‍ ബിജെപി രണ്ടക്കം കടന്നാല്‍ ട്വിറ്റര്‍ ഉപേക്ഷിക്കും’; പ്രശാന്ത് കിഷോര്‍

prashant kishor | big news live

കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളില്‍ ബിജെപി രണ്ടക്കം കടന്നാല്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ട്വിറ്ററിലൂടെയാണ് പ്രശാന്ത് കിഷോര്‍ ഇത്തരത്തില്‍ പ്രഖ്യാപിച്ചത്.

‘ബിജെപിയെ പിന്തുണക്കുന്ന ഒരു വിഭാഗം മാധ്യമങ്ങള്‍ പെരുപ്പിച്ച് കാണിക്കുന്നത് ആരും ഗൗരവത്തിലെടുക്കേണ്ട, ബംഗാളില്‍ രണ്ടക്കം കടക്കാന്‍ ബിജെപി ഒരുപാട് കഷ്ടപ്പെടേണ്ടി വരും. തന്റെ ഈ ട്വീറ്റ് ഓര്‍ത്തുവെച്ചോളൂ, ബിജെപിയ്ക്ക് അത് സാധ്യമാകുന്നെങ്കില്‍ താന്‍ ട്വിറ്റര്‍ വിടും’ എന്നാണ് പ്രശാന്ത് കിഷോര്‍ ട്വീറ്റ് ചെയ്തത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ 294 സീറ്റുകളില്‍ 200 എണ്ണം നേടാനാണ് ബിജെപി ലക്ഷ്യമിടുന്നതെന്നന്നാണ് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. അവസരം നല്‍കിയാല്‍ അഞ്ചുവര്‍ഷം കൊണ്ടു സുവര്‍ണബംഗാള്‍ കെട്ടിപ്പടുക്കുമെന്നും അമിത് ഷാ പറഞ്ഞു. അതേസമയം പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ശുഭേന്ദു അധികാരി അടക്കം 10 എംഎല്‍എമാരും ഒരു എംപിയും കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്നു.

Exit mobile version