കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ 60കാരന്‍ സത്യദേവ് സൈക്കിളില്‍ യാത്ര ചെയ്തത് 11 ദിവസം; അണയാതെ കര്‍ഷക രോഷം

farmers’ protest in Delhi | Bignewslive

ന്യൂഡല്‍ഹി; കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ 60 കാരനായ സത്യദേവ് സൈക്കിളില്‍ യാത്ര ചെയ്തത് 11 ദിവസം. ബിഹാര്‍ സിവാന്‍ സ്വദേശിയായ സത്യദേവ് മാഞ്ജിയാണ് സൈക്കിളില്‍ തന്റെ ശബ്ദം രേഖപ്പെടുത്താന്‍ എത്തിയത്.

കര്‍ഷകസമരം നടക്കുന്ന ഡല്‍ഹി-ഹരിയാന അതിര്‍ത്തിയിലേയ്ക്കാണ് സത്യദേവ് എത്തിയത്. ‘ എന്റെ നാടായ സിവാനില്‍ നിന്ന് 11 ദിവസം യാത്ര ചെയ്താണ് ഞാന്‍ ഇവിടെ എത്തിയത്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് എന്റെ ആവശ്യം’ സത്യദേവ് മാഞ്ജി പറയുന്നു.

ഇതോടെ തെളിയുന്നത്, തങ്ങളുടെ അവകാശം നേടിയെടുക്കാതെ അണയാതെ രോഷം കത്തുമെന്നതിന്റെ സൂചന തന്നെയാണ്. കഴിഞ്ഞ 23 ദിവസമായി കൊടുംതണുപ്പില്‍ നടുറോഡില്‍ ഇരുന്ന് പ്രതിഷേധിക്കുകയാണ് ഇവര്‍. പ്രതിഷേധങ്ങളെ മറികടന്നാണ് കേന്ദ്രസര്‍ക്കാര്‍ കാര്‍ഷിക നിയമം നടപ്പിലാക്കിയത്.

സ്ത്രീകള്‍ അടക്കം ആയിരകണക്കിന് പേര്‍ പുതുതായി പ്രക്ഷോഭ വേദികളില്‍ എത്തിക്കൊണ്ടിരിക്കുകയാണ്. കേന്ദ്ര സേന അടക്കം വന്‍ സന്നാഹം ഡല്‍ഹിയുടെ അതിര്‍ത്തി മേഖലകളില്‍ തുടരുകയാണ്.

Exit mobile version