പഞ്ചാബ് അതിര്‍ത്തിയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ സൈന്യം വധിച്ചു

indian army | big news live

അത്താരി: പഞ്ചാബ് അതിര്‍ത്തിയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ രണ്ട് പാകിസ്താന്‍ ഭീകരരെ സൈന്യം വധിച്ചു.

പഞ്ചാബിലെ ഇന്ത്യ-പാക് അതിര്‍ത്തിയ്ക്ക് സമീപം അത്താരി സേനാ താവളത്തിനടുത്താണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ 2.30 നാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. ഭീകരുടെ പക്കല്‍ നിന്ന് എകെ 56 റൈഫിലും പാകിസ്താന്‍ കറന്‍സിയും പിടിച്ചെടുത്തു.

അതേസമയം മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഭീകരരെ കീഴ്പ്പെടുത്തിയതെന്നാണ് ബിഎസ്എഫ് അറിയിച്ചത്. പ്രദേശത്ത് തെരച്ചില്‍ തുടരുകയാണ്.

Exit mobile version