ആറ് ദിവസം നീണ്ട ചോദ്യം ചെയ്യല്‍; ഒടുവില്‍ നടി വിജെ ചിത്രയുടെ ഭര്‍ത്താവ് ഹേംനാഥ് അറസ്റ്റില്‍

VJ Chitra's husband | Bignewslive

സീരിയല്‍ താരവും അവതാരകയുമായിരുന്ന വിജെ ചിത്ര ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് ഹേംനാഥ് അറസ്റ്റില്‍. ആറ് ദിവസം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് താരത്തിന്റെ ഭര്‍ത്താവ് ഹേംനാഥിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

കടുത്ത മാനസിക സമ്മര്‍ദമാണ് ചിത്രയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ നിഗമനം. നസ്രത്ത്‌പെട്ടിലെ പക്ഷനക്ഷത്ര ഹോട്ടലില്‍ ഡിസംബര്‍ 10 ന് പുലര്‍ച്ചെയാണ് ചിത്രയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ഹേംനാഥിനെതിരെ ആരോപണം ഉയര്‍ന്നിരുന്നു. മരണം സംഭവിച്ച അന്നേ ദിവസം സീരിയലിലെ ഒരു രംഗത്തിന്റെ പേരില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി ദൃക്‌സാക്ഷികളും മൊഴി നല്‍കി.

ഇതിന് മുന്‍പും അഭിനയവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഹേംനാഥ് ചിത്രയുമായി കലഹിച്ചിരുന്നതായാണ് പോലീസ് വെളിപ്പെടുത്തുന്നത്. സീരിയല്‍ ചിത്രീകരണ സ്ഥലത്ത് മദ്യപിച്ചെത്തി ഹേംനാഥ് വഴക്കുണ്ടാക്കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഇത് അറിയിച്ചപ്പോള്‍ ഹേംനാഥിനെ ഒഴിവാക്കി മറ്റാരെയെങ്കിലും വിവാഹം കഴിക്കാന്‍ അമ്മയുടെയും നിര്‍ബന്ധവും സമ്മര്‍ദ്ദവും താരത്തിന് ഉണ്ടായിരുന്നു.

Exit mobile version