ഖുശ്ബുവിന്റെ വഴിയെ വിജയശാന്തിയും; കോണ്‍ഗ്രസ് വിട്ട വിജയശാന്തി ബിജെപിയില്‍ ചേര്‍ന്നു

Actor-Politician Vijayashanti | Bignewslive

ന്യൂഡല്‍ഹി: നടിയും മുന്‍ കോണ്‍ഗ്രസ് നേതാവ് നേതാവുമായിരുന്ന ഖുശ്ബുവിന് പിന്നാലെ കോണ്‍ഗ്രസ് വിട്ട നടി വിജയശാന്തിയും ബിജെപിയില്‍ ചേര്‍ന്നു. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് വിജയശാന്തി ഔദ്യോഗികമായി ബിജെപി അംഗത്വം സ്വീകരിച്ചത്.

ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് വിജയശാന്തി കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം താരം രാജിവെച്ചത്. 2014ലാണ് വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

സമീപകാലത്ത് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്ന രണ്ടാമത്തെ നടിയാണ് വിജയശാന്തി. ഒക്ടോബറില്‍ നടി ഖുശ്ബു കോണ്‍ഗ്രസില്‍നിന്ന് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഖുശ്ബുവിന്റെ അതേപാതയാണ് വിജയശാന്തിയും സ്വീകരിച്ചത്.

Exit mobile version