ഖുശ്ബുവിന് പിന്നാലെ വിജയശാന്തിയും കോണ്‍ഗ്രസ് വിട്ടു; നാളെ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്

vijayashanti | big news live

ഹൈദരാബാദ്: ഖുശ്ബുവിന് പിന്നാലെ നടി വിജയശാന്തിയും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു. താരം നാളെ ബിജെപിയില്‍ ചേരുമെന്നാണ് ഉന്നത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2014ലാണ് നടി വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്.


അതേസമയം ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ് വിജയശാന്തി ബിജെപി അംഗത്വം സ്വീകരിക്കുക എന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനു മുമ്പായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വിജയശാന്തി കൂടിക്കാഴ്ച നടത്തും.

തെലങ്കാന ബിജെപി അധ്യക്ഷന്‍ സഞ്ജയ് കുമാര്‍ ഹൈദരാബാദില്‍നിന്ന് ഡല്‍ഹിക്ക് യാത്ര തിരിച്ചിട്ടുമുണ്ട്. ഒക്ടോബറിലാണ് നടി ഖുഷ്ബു കോണ്‍ഗ്രസ് നിന്ന് രാജി വെച്ച് ബിജെപിയില്‍ ചേര്‍ന്നത്.

Exit mobile version