രാജ്യത്ത് പുതുതായി 32981 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 391 മരണം

covid | big news live

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 32981 പേര്‍ക്കു കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 96,77,203 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 391 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1,40,573 ആയി ഉയര്‍ന്നു.

അതേസമയം രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,109 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 91,39,901 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 3,96,729 ആക്ടീവ് കേസുകളാണ് ഉള്ളത്.

ഡിസംബര്‍ ആറുവരെ രാജ്യത്ത് 14,77,87,656 സാമ്പിളുകള്‍ പരിശോധിച്ചതായും കഴിഞ്ഞ ദിവസം മാത്രം 8,01,081 സാമ്പിളുകള്‍ പരിശോധിച്ചെന്നും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചു.

അതേസമയം കൊവിഡ് വാക്സിനായ കോവഷീല്‍ഡിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. വാക്സിന്‍ ഉപയോഗത്തിനായി ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറലിന് അപേക്ഷ നല്‍കുന്ന ആദ്യ ഇന്ത്യന്‍ കമ്പനി കൂടിയാണിത്. ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്ട്രസെനക്കയും പുണെയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന വാക്സിനാണിത്.

Exit mobile version