ബിജെപി എംഎല്‍എയുടെ മര്‍ദ്ദനമേറ്റ് വനിതാ കണ്‍സിലറുടെ ഗര്‍ഭം അലസി; അവര്‍ ആറ് വര്‍ഷം മുന്‍പ് വന്ധ്യകരണം നടത്തിയതാണെന്ന് എംഎല്‍എയുടെയും വാദം

BJP MLA | bignewslive

ബംഗളൂരു: ബിജെപി എംഎല്‍എയുടെ മര്‍ദ്ദനമേറ്റ് വനിതാ കൗണ്‍സിലറുടെ ഗര്‍ഭം അലസി. കര്‍ണാടകത്തിലാണ് സംഭവം. കൗണ്‍സര്‍ ചാന്ദ്നി നായികിന്റെ ഒരു മാസം പ്രായമായ ഗര്‍ഭമാണ് എംഎല്‍എയുടെ മര്‍ദ്ദനത്തില്‍ അലസിയത്. ബിജെപി എംഎല്‍എ സിദ്ദു സാവദിയാണ് ചാന്ദ്‌നിയെ തള്ളി താഴെയിട്ടത്.

നവംബര്‍ ഒമ്പതിന് ബാഗല്‍കോട്ടില്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിനിടെ സിദ്ദു സാവദി തന്നെ മര്‍ദിച്ച് വീഴ്ത്തിയെന്ന് ചാന്ദ്നി ആരോപിക്കുന്നു. മുനിസിപ്പല്‍ കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്നതിന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കൗണ്‍സിലര്‍ മഹാലിംഗപുരയിലെ ടൗണ്‍ മുനിസിപ്പല്‍ കൗണ്‍സില്‍ കെട്ടിടത്തിലേക്ക് പോകുമ്പോഴാണ് മര്‍ദ്ദനം. അതേസമയം. ഈ വാദങ്ങളെ എംഎല്‍എയും എതിര്‍ക്കുന്നുണ്ട്.

‘കെട്ടിടത്തിന്റെ പ്രധാന പ്രവേശ കവാടത്തില്‍ വെച്ചാണ് എംഎല്‍എ എന്നെ തള്ളിയത്. ഗെയ്റ്റിലേക്ക് മറിഞ്ഞു വീണ് പരിക്കേറ്റു’ ചാന്ദ്നി നായിക് പറഞ്ഞു. നിയമ നടപടികളിലേക്ക് കടക്കുകയാണെന്ന് കൗണ്‍സിലറുടെ ഭര്‍ത്താവും പ്രതികരിച്ചു. പിന്നാലെയാണ് എംഎല്‍എ വാദങ്ങളെ തള്ളി രംഗത്തെത്തിയത്. ആറു വര്‍ഷം മുമ്പ് വന്ധ്യകരണം നടത്തിയതാണ്. സമീപകാലത്ത് അവര്‍ക്ക് ഗര്‍ഭച്ഛിദ്രം നടന്നിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ തന്നോട് പറഞ്ഞിട്ടുണ്ടെന്നും എംഎല്‍എ അവകാശപ്പെടുന്നു.

Exit mobile version