കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കമല്‍ഹാസന്‍; സമരം ചെയ്യുന്ന കര്‍ഷകരെ ഇനിയും അവഗണിക്കരുതെന്ന് അപേക്ഷ

Kamal Haasan | Bignewslive

ചെന്നൈ: എതിര്‍പ്പുകളെ മറികടന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നിയമത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നടനും മക്കള്‍ നീതി മയ്യം പ്രസിഡന്റുമായ കമല്‍ഹാസന്‍. സമരം ചെയ്യുന്ന കര്‍ഷകരെ സര്‍ക്കാര്‍ ഇനിയും അവഗണിക്കരുതെന്നും കര്‍ഷകര്‍ പറയുന്നത് സര്‍ക്കാര്‍ കേട്ടേ തീരൂവെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

ചെന്നൈയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് താരം പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്. നിവാര്‍ ചുഴലിക്കാറ്റില്‍ പ്രതിസന്ധി നേരിട്ട ജനങ്ങള്‍ക്കായി തമിഴ്നാട് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ തങ്ങള്‍ തൃപ്തരല്ലെന്നും കമല്‍ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി രാവും പകലുമില്ലാതെ പ്രതിഷേധം ശക്തമാക്കി സഞ്ചരിക്കുകയാണ്. സമരവേദി വീടുകളാക്കി ഭക്ഷണവും മറ്റും ഒരുക്കിയാണ് പ്രതിഷേധ ജ്വാല തീര്‍ക്കുന്നത്.

Exit mobile version