ബിജെപി വണ്‍വേ ട്രാഫിക്കിന് സമാനം, പാര്‍ട്ടി വിടുന്നവര്‍ക്ക് സമാധാനത്തോടെ ജീവിക്കാനാകില്ല; സുശീല്‍കുമാര്‍ മോദി

Sushil Modi | Bignewslive

പട്ന: ബിജെപി വണ്‍വേ ട്രാഫിക്കിന് സമാനമാണെന്ന് ബിഹാര്‍ മുന്‍ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി. പാര്‍ട്ടി വിടുന്നവര്‍ക്ക് സമാധാനത്തോടെ ജീവിക്കാനാകില്ലെന്നും അദ്ദേഹം തുറന്നടിച്ചു. ബിഹാറില്‍ നിന്നുള്ള രാജ്യസഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ് സുശീല്‍കുമാര്‍ മോദി.

എല്‍ജെപി.നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന രാം വിലാസ് പസ്വാന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് ബിഹാറില്‍ രാജ്യസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

സുശീല്‍കുമാര്‍ മോദിയുടെ വാക്കുകള്‍;

ഒരിക്കല്‍ ബിജെപിയില്‍ ചേര്‍ന്നാല്‍ ആ വ്യക്തിക്ക് പാര്‍ട്ടി വിടാനാകില്ല. ഞങ്ങളുടെ പാര്‍ട്ടി ബിജെപി വണ്‍വേ ട്രാഫിക്ക് പോലെയാണ്. നിങ്ങള്‍ക്ക് ഇവിടേയ്ക്ക് വരാം. പക്ഷെ ഇവിടെനിന്ന് പോകാനാകില്ല. ബിജെപി വിടുന്നവര്‍ക്ക് സമാധാനത്തോടെ ജീവിക്കാന്‍ കഴിയില്ല. ബിഹാര്‍ സര്‍ക്കാരില്‍ ഭാഗമല്ല. എങ്കിലും തന്റെ ആത്മാവ് നിലവിലെ സര്‍ക്കാരില്‍ വസിക്കുന്നുണ്ട്.

Exit mobile version