രാജ്യത്ത് ഇനി ലാന്‍ഡ് ലൈനില്‍ നിന്ന് മൊബൈലിലേയ്ക്ക് വിളിക്കാന്‍ പൂജ്യം ചേര്‍ക്കണം; പുതുവര്‍ഷം മുതല്‍ പ്രാബല്യത്തില്‍

landline calling

ന്യൂഡല്‍ഹി: രാജ്യത്തെ ലാന്‍ഡ്ലൈനുകളില്‍ നിന്ന് മൊബൈല്‍ ഫോണുകളിലേക്ക് വിളിക്കാന്‍ 10 അക്ക നമ്പറിനുമുന്നില്‍ പൂജ്യംചേര്‍ക്കണം. പുതിയ രീതി പുതുവര്‍ഷംമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതിനുള്ള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ശുപാര്‍ശ ടെലികോം മന്ത്രാലയം അംഗീകരിച്ചു.

ജനുവരി ഒന്നുമുതല്‍ സംവിധാനം നടപ്പാക്കാനുള്ള സജ്ജീകരണമൊരുക്കാന്‍ വിവിധ ടെലികോം കമ്പനികളോട് മന്ത്രാലയം ആവശ്യപ്പെട്ടു. വര്‍ധിക്കുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് ലാന്‍ഡ് ലൈനുകള്‍ക്കും മൊബൈല്‍ ഫോണുകള്‍ക്കും ആവശ്യത്തിന് നമ്പറുകള്‍ നല്‍കാന്‍ കൂടുതല്‍ സൗകര്യം ലഭിക്കുന്നതിനാണ് ഈ രീതി നടപ്പാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. മേയ് 29-നാണ് ഇതിനുള്ള ശുപാര്‍ശ ട്രായ് സമര്‍പ്പിച്ചത്.

Exit mobile version