നടി കങ്കണയുടെയും സഹോദരിയുടെയും അറസ്റ്റ് ബോംബെ ഹൈക്കോടതി തടഞ്ഞു; സര്‍ക്കാരിനെ അനുസരിച്ചില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുമോ എന്ന് ചോദ്യം

മുംബൈ: ബോളിവുഡ് താരം കങ്കണയുടെയും സഹോദരി രംഗോലി ചന്ദേലിയുടെയും അറസ്റ്റ് ബോംബെ ഹൈക്കോടതി തടഞ്ഞു. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷവും മതസ്പര്‍ദ്ധയും പരത്തിയെന്ന കേസിലെ അറസ്റ്റാണ് കോടതി തടഞ്ഞത്.

കേസില്‍ രാജ്യ ദ്രോഹക്കുറ്റം ചുമത്തിയതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. സര്‍ക്കാരിനെ അനുസരിച്ചില്ലെങ്കില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തുമോ എന്ന് കോടതി ചോദിച്ചു. ക്രിമിനല്‍ വകുപ്പുകളെക്കുറിച്ച് പോലീസുദ്യോഗസ്ഥര്‍ക്ക് ക്ലാസെടുക്കേണ്ടിവരുമെന്നും കോടതി തുറന്നടിച്ചു.

എന്നാല്‍ ജനുവരി എട്ടിന് ബാന്ദ്രാ പോലീസിന് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇരുവരോടും കോടതി ആവശ്യപ്പെട്ടു. കേസുമായി ബന്ധപ്പെട്ട് ഇനി സമൂഹമാധ്യമങ്ങളൂടെ പ്രതികരിക്കില്ലെന്ന് കങ്കണ ഉറപ്പ് നല്‍കുകയും ചെയ്തു. തനിക്കെതിരായ എഫ്‌ഐആര്‍ റദ്ദാക്കണം ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുന്നത് തടയണം എന്നീ ആവശ്യങ്ങളുമായാണ് കങ്കണയും സഹോദരിയും കോടതിയെ സമീപിച്ചത്. ഹര്‍ജി ജനുവരി 11ന് വീണ്ടും പരിഗണിക്കും.

Exit mobile version