രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷം; 24 മണിക്കൂറിനിടെ 121 മരണം, 6746 പുതിയ രോഗികള്‍

covid 19 delhi

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 676 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 529863 ആയി ഉയര്‍ന്നു. മരണസംഖ്യയും ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 121 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 8391 ആയി ഉയര്‍ന്നു. നിലവില്‍ 40212 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതിനോടകം 481260 പേര്‍ രോഗമുക്തി നേടി.

അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍
പുതുതായി 5,753 പേര്‍ക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 4,060 പേര്‍ രോഗമുക്തി നേടിയപ്പോള്‍ 50 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് ഇതുവരെ 17,80,208 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിനോടകം 16,51,064 പേര്‍ രോഗമുക്തി നേടി. സംസ്ഥാനത്ത് നിലവില്‍ 81,512 സജീവ കേസുകളാണ് ഉള്ളതെന്നും ഇതിനോടകം 46,623 പേര്‍ക്ക് കൊവിഡിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും മഹാരാഷട്ര ആരോഗ്യ വകുപ്പ് അറിയിച്ചു.

കര്‍ണാടകയില്‍ പുതുതായി 1,704 പേര്‍ക്കും തമിഴ്നാട്ടില്‍ 1,655 പേര്‍ക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. കര്‍ണാടകയില്‍ നിലിവില്‍ 24,868 ആക്ടീവ് കേസുകളാണ് ഉള്ളത്. തമിഴ്‌നാട്ടില്‍ 12,542 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version