‘ചപാരെ വൈറസ്’ കൊവിഡ് ഭീതി ഒഴിയും മുന്‍പേ മറ്റൊരു വൈറസ് സാന്നിധ്യം കൂടി; എബോളയേക്കാള്‍ മാരകമെന്ന് മുന്നറിയിപ്പ്

ബൊളീവിയ; ലോകം കൊറോണ വൈറസില്‍ നിന്നും മുക്തി നേടുന്നതിന് മുന്‍പേ മറ്റൊരു വൈറസ് സാന്നിധ്യം കൂടി കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യുഎസ് കണ്ട്രോള്‍ ഫോര്‍ ഡിസീസ് ആന്റ് പ്രിവന്‍ഷന്‍ (സിഡിസി)ആണ് മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ബൊളീവിയയിലാണ് ചപാരെ വൈറസ് സാന്നിധ്യം ഉറപ്പിച്ചിരിക്കുന്നത്.

സിഡിസിയുടെ വൈബ്‌സൈറ്റിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. എബോളയെക്കാള്‍ മാരകമാണ് ഈ വൈറസ് എന്നാണ് അധികൃതര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. 2019ല്‍ രണ്ട് പേരില്‍ ഈ വൈറസ് കണ്ടെത്തിയിരുന്നു. ഇവരില്‍ നിന്ന് ആരോഗ്യപ്രവര്‍ത്തകരിലേക്കും പകര്‍ന്നു. മൂന്ന് മരണവും വൈറസ് മൂലം സ്ഥിരീകരിച്ചിരുന്നത്.

പനി, വയറുവേദന, ഛര്‍ദി എന്നിവയാണ് വൈറസിന്റെ പ്രധാന രോഗലക്ഷണങ്ങള്‍. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കാണ് വൈറസ് പകരുക. ചപാരെ വൈറസിന് കൃത്യമായി ചികില്‍സയോ വാക്‌സീനോ ഇതുവരെയും കണ്ടെത്തിയിട്ടില്ല. ബൊളീവിയയില്‍ മാത്രമാണ് ഇപ്പോള്‍ ചപാരെ വൈറസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Exit mobile version