തകര്‍ന്ന് വീണ തലശ്ശേരി-മാഹി പാലത്തിന്റെ നിര്‍മ്മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ വിലക്ക്

ന്യൂഡല്‍ഹി: നിര്‍മാണത്തിലിരിക്കെ തകര്‍ന്നു വീണ തലശ്ശേരി-മാഹി പാലത്തിന്റെ നിര്‍മാണ കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്ക് ഏര്‍പ്പെടുത്തി. ജിഎച്ച്‌വി ഇന്ത്യ, ഇകെകെ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ എന്നീ കമ്പനികള്‍ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

തലശ്ശേരിയിലേയും മാഹിയിലേയും ഗതാഗതക്കുരുക്കിന് പരിഹാരമായി നിര്‍മിക്കുന്ന ബൈപ്പാസിന്റെ അവസാന ഘട്ടത്തില്‍ ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് പാലം തകര്‍ന്ന് വീണത്. പിന്നാലെയാണ് സര്‍ക്കാര്‍ നടപടി.

കേന്ദ്രം വിലക്കിയ സാഹചര്യത്തില്‍ ദേശീയ പാതയുടെ നിര്‍മാണത്തിനും ഇനി ഈ രണ്ട് കമ്പനികളെ ഭാഗമാക്കില്ലെന്നാണ് ലഭിക്കുന്ന വിവരം.

Exit mobile version