ഡല്‍ഹിയില്‍ ഹോട്ട്സ്പോട്ടുകളായി മാറാന്‍ സാധ്യതയുള്ള മാര്‍ക്കറ്റുകള്‍ അടച്ചേക്കും; കേന്ദ്രത്തിന്റെ അനുമതി തേടി അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹോട്ട്സ്പോട്ടുകളായി മാറാന്‍ സാധ്യതയുള്ള മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍.

ഹോട്ട്‌സ്‌പോട്ടുകളായി ഉയര്‍ന്നുവരുന്ന മാര്‍ക്കറ്റുകള്‍ ഏതാനും ദിവസത്തേക്ക് അടച്ചുപൂട്ടാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞത്. ഇത് സംബന്ധിച്ച് ആം ആദ്മി സര്‍ക്കാര്‍ കേന്ദ്രത്തിന് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്.

അതേസമയംവിവാഹത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി കുറയ്ക്കാനും സംസ്ഥാനം ആലോചിക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിവാഹങ്ങളില്‍ 200 പേരെ അനുവദിച്ചിരുന്നുവെന്നും എന്നാലിത് 50 ആക്കി കുറയ്ക്കാന്‍ തീരുമാനിച്ചുവെന്നും കെജരിവാള്‍ പറഞ്ഞു. ദീപാവലി ആഘോഷ വേളയില്‍ പലരും മുഖാവരണം ധരിക്കുകയോ ഷോപ്പിംഗ് നടത്തുമ്പോള്‍ സാമൂഹിക അകലം പാലിക്കുകയോ ചെയ്തിരുന്നില്ലെന്നും അരവിന്ദ് കെജരിവാള്‍ കൂട്ടിച്ചേര്‍ത്തു.

Exit mobile version