നിലത്തുകിടന്ന വെള്ളം തട്ടിത്തെറിപ്പിച്ചു; 22കാരനെ കൂട്ടം ചേര്‍ന്ന് അടിച്ചുകൊന്നു! നാല് പേര്‍ പിടിയില്‍, കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍

ലഖ്‌നൗ: നിലത്തുകിടന്ന വെള്ളം തെറിപ്പിച്ചുവെന്ന് ആരോപിച്ച് 22കാരനെ കൂട്ടം ചേര്‍ന്ന് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ വാജിദ്പൂരിലാണ് സംഭവം. ആക്രമണത്തില്‍ നാലു പേര്‍ പിടിയിലായി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ വാജിദ്പൂരിലാണ് സംഭവം.

പിന്റു നിഷാദ് എന്ന യുവാവാണ് ദാരുണമായി കൊല്ലപ്പെട്ടത്. ഫായിസ് മുഹമ്മദ് എന്നയാളുടെ ദേഹത്ത് വെള്ളം തെറിച്ചതിനേത്തുടര്‍ന്നുണ്ടായ സംഘര്‍ഷമാണ് ഒടുവില്‍ കൊലപാതകത്തില്‍ എത്തിയത്. കൊല്ലപ്പെട്ടയാളുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യുവാവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു.

ഞായറാഴ്ച വൈകീട്ട് നടക്കാനായി ബന്ധുവിനൊപ്പം പോയതായിരുന്നു പിന്റു. ഫായിസ് മുഹമ്മദിന്റെ വീടിന് പുറത്ത് കിടന്നിരുന്ന വെള്ളത്തിന്റെ കവറില്‍ പിന്റു അറിയാതെ ചവിട്ടിയിരുന്നു. കുറച്ച് വെള്ളം ഫായിസിന്റേയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നവരുടേയും ദേഹത്ത് തെറിച്ചു. തുടര്‍ന്നാണ് തര്‍ക്കമുണ്ടായത്. തര്‍ക്കം കൈയ്യാങ്കളിയിലേയ്ക്ക് എത്തുകയായിരുന്നു. ശേഷം കൊലപാതകത്തിലേയ്ക്ക് എത്തുകയായിരുന്നു.

ഫായിസ് മുഹമ്മദ്, അമാന്‍, ഫര്‍മാന്‍, ലാല, മുഹമ്മദ് ആലം, ഇമ്രാന്‍, ഇഖ്ബാല്‍, തലീബ്, ബബ്ലു, മിറാജ്, മൊഹ്‌സിന്‍ എന്നിവരേക്കൂടാതെ കണ്ടാലറിയാവുന്ന അഞ്ചോളം പേര്‍ക്കെതരിരെയുമാണ് കേസ് എടുത്തിട്ടുള്ളത്.

Exit mobile version