ഇന്ത്യയിൽ ഡിസംബറോടെ 10 കോടി ഓക്‌സ്ഫഡ് കോവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്

പുണെ: ഇന്ത്യയിൽ ഡിസംബറോടെ 10 കോടി ഡോസ് കോവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓക്‌സ്ഫഡ്-അസ്ട്രസെനക കോവിഡ് വാക്‌സിൻ ലഭ്യമാക്കാനാണ് ശ്രമമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സിഇഒ അദർ പൂനെവാല അറിയിച്ചു. കോവിഡിൽ നിന്ന് കൃത്യമായ സംരക്ഷണം നൽകുന്നതാണ് അസ്ട്രസെനക കോവിഡ് വാക്‌സിന്റെ അവസാനഘട്ട പരീക്ഷണ ഫലമെന്ന് സിറം ഇന്ത്യ അറിയിച്ചു.

ഏറ്റവും ചുരുങ്ങിയത് 10 കോടി ഡോസുകൾ ഉത്പാദിപ്പിക്കുന്നതിന് സിരം ഇൻസ്റ്റിറ്റ്യൂട്ട് പങ്കാളികളാണ്. ഡിസംബറോടെ കേന്ദ്ര സർക്കാരിൽ നിന്ന് അടിയന്തര അംഗീകാരം ലഭിച്ചേക്കുമെന്നും പൂനെവാല പറഞ്ഞു.

അഞ്ച് ഉത്പാദകരുമായി സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയ്ക്ക് കരാറുണ്ട്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ 40 ദശലക്ഷം അസ്ട്രസെനക കോവിഡ് വാക്‌സിൻ ഉത്പാദിപ്പിച്ചതായി സിറം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ആദ്യം ഉത്പാദിക്കുന്നതിൽ നിന്ന് തന്നെ ഇന്ത്യക്ക് ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നോവവാക്‌സിന്റെ കോവിഡ് വാക്‌സിൻ ഉത്പാദനം ഉടൻ തുടങ്ങുമെന്നും ലോകത്തിലെ മുൻനിര വാക്‌സിൻ നിർമ്മാതാക്കളായ സിറം അറിയിച്ചു.

Exit mobile version