ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് മനസിലായില്ല, വിരമിക്കുന്നുവെന്നല്ല പറഞ്ഞത്; ‘തിരുത്തലുമായി’ നിതീഷ് കുമാര്‍, വിശദീകരണം ഇങ്ങനെ

പട്ന: പൂര്‍ണിയ ജില്ലയില്‍ നടന്ന അവസാന തെരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ ‘വിരമിക്കലില്‍’ വിശദീകരണവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. താന്‍ നടത്തിയ പ്രസ്താവന തെറ്റിദ്ധരിക്കപ്പെടുകയായിരുന്നുവെന്നാണ് നിതീഷ് കുമാറിന്റെ വാദം. ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ആദ്യമായി മാധ്യമപ്രവര്‍ത്തരെ കാണുകയായിരുന്നു അദ്ദേഹം.

ഇതെന്റെ അവസാന തെരഞ്ഞെടുപ്പാണെന്ന നിതീഷിന്റെ വാചകം വരാന്‍ പോകുന്ന പരാജയത്തെ മുന്‍കൂട്ടികണ്ടാണ് എന്നായിരുന്നു എതിരാളികളുടെ പ്രചാരണം. എന്നാല്‍ പ്രസ്താവന വലിയ രീതിയില്‍ ചര്‍ച്ചയായതോടെയാണ് വിശദീകരണവുമായി നിതീഷ് രംഗത്തെത്തിയത്.

നിതീഷ് കുമാറിന്റെ വാക്കുകള്‍;

‘ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് ശരിയായി മനസ്സിലായില്ല. എല്ലാ തിരഞ്ഞെടുപ്പുകാലത്തും അവസാന റാലികളില്‍ ഞാനത് പറയാറുണ്ട്, അവസാനം നന്നായാല്‍ എല്ലാം നന്നായെന്ന്. അവസാന തിരഞ്ഞെടുപ്പ് എന്ന വാചകത്തിന് മുമ്പ് ഞാന്‍ എന്താണ് പറഞ്ഞതെന്നും അതിനുശേഷം ഞാന്‍ എന്താണ് പറഞ്ഞതെന്നും കേട്ടാല്‍ നിങ്ങള്‍ക്ക് സന്ദര്‍ഭം മനസ്സിലാകും. നിങ്ങള്‍ അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത് തെറ്റിദ്ധരിക്കപ്പെടുമായിരുന്നില്ല.

Exit mobile version