ബോളിവുഡ് നടന്‍ ആസിഫ് ബസ്ര സ്വകാര്യ കെട്ടിടത്തില്‍ തൂങ്ങി മരിച്ച നിലയില്‍!

ന്യൂഡല്‍ഹി: ബോളിവുഡ് നടനും ടെലിവിഷന്‍ താരവുമായ ആസിഫ് ബസ്രയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 53വയസായിരുന്നു. ധര്‍മ്മശാലയിലെ ഒരു സ്വകാര്യ കെട്ടിടത്തിലാണ് താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

അതേസമയം, ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പോലീസ്. മോഹന്‍ലാല്‍ നായകനായ മലയാള ചിത്രം ബിഗ് ബ്രദറില്‍ വേഷമിട്ടിട്ടുണ്ട്. മുത്താന എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിച്ചത്. ജബ് വിമെറ്റ്, കായ് പോ ചെ, ബ്ലാക്ക് ഫ്രൈഡേ, അഞ്ജാന്‍, ഹിച്ച്കി, ശൈത്താന്‍, ക്‌നോക്ക് ഔട്ട്, ക്രിഷ് 3 തുടങ്ങിയവയാണ് മറ്റു പ്രധാന ചിത്രങ്ങള്‍.

സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു. അന്വേഷണം നടത്തി വരികയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

Exit mobile version