മകനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന്റെ കണ്ണില്‍ മുളകുപൊടി വാരിയെറിഞ്ഞു; ഒടുവില്‍ അറസ്റ്റിലായത് അമ്മ!

മുംബൈ; മകനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസിന്റെ കണ്ണില്‍ മുളകുപൊടി വാരിയെറിഞ്ഞ അമ്മ അറസ്റ്റില്‍. മുംബൈയിലെ മല്‍വാനിയിലാണ് സംഭവം. ഒരു കേസില്‍ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യാന്‍ അംബുജ് വാദി മേഖലയില്‍ എത്തിയതായിരുന്നു പോലീസ്.

യുവാവിനെ തേടി പോലീസ് വീട്ടിലെത്തി. ഇതിനിടെ അടുക്കളയില്‍ നിന്ന് മുളകുപൊടിയുമായി എത്തിയ അമ്മ പോലീസുകാരുടെ മുഖത്തേക്ക് എറിയുകയായിരുന്നു. ഈ തക്കത്തില്‍ യുവാവ് അവിടെ നിന്നും ഓടി രക്ഷപ്പെടുകയും ചെയ്തു.

സംഭവത്തില്‍ സ്ത്രീയെ ഉടന്‍ പോലീസ് പിടികൂടി. മകനെ പിന്നീട് മലാഡില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിച്ചതിന് സ്ത്രീക്കെതിരെ കേസെടുത്തു.

Exit mobile version