ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമിക്കുമെന്ന് രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പ്; കുപ്‌വാര മേഖലയില്‍ തെരച്ചില്‍ ശക്തമാക്കി സംയുക്ത സേന

കുപ്‌വാര: കുപ്‌വാര മേഖലയില്‍ ഭീകരര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി സംയുക്ത സേന. പാകിസ്താനില്‍ നിന്ന് അമ്പതോളം ഭീകരര്‍ നുഴഞ്ഞ കയറാന്‍ ശ്രമിക്കുന്നു എന്ന രഹസ്യാന്വേഷണ ഏജന്‍സിയുടെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് സേന തെരച്ചില്‍ ശക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം നാല് സൈനികര്‍ വീരമൃത്യു വരിച്ച മേഖലയില്‍ അടക്കമാണ് ശക്തമായ തെരച്ചില്‍ നടക്കുന്നത്.

കുപ്‌വാര മേഖലയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ കഴിഞ്ഞ ദിവസം നാല് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ആര്‍മി ക്യാപ്റ്റനും രണ്ട് സൈനിക ഓഫീസര്‍മാരും ഒരു ബിഎസ്എഫ് ജവാനുമാണ് വീരമൃത്യു വരിച്ചത്. മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്.

അതേസമയം പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ കനത്ത നഷ്ടമാകും ഇനി നേരിടേണ്ടി വരിക എന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. നുഴഞ്ഞ കയറ്റക്കാരെ സഹായിക്കാന്‍ വെടിനിര്‍ത്തല്‍ കരാര്‍ തുടര്‍ച്ചയായി പാകിസ്താന്‍ ലംഘിക്കുന്ന സാഹചര്യത്തിലാണ് ഇന്ത്യയുടെ താക്കീത്.

Exit mobile version