രാജമൗലി ഭീമിനെ മുസ്ലീം തൊപ്പി ധരിപ്പിച്ചു, ഇത് ഒരിക്കലും അംഗീകരിക്കാനാവില്ല, സീന്‍ ഒഴിവാക്കണം; ഭീഷണിയുമായി ബിജെപി നേതാവ്

ഹൈദരാബാദ്: സംവിധായകന്‍ രാജമൗലിക്കെതിരെയും പുതിയ ചിത്രത്തിനെതിരെയും ഭീഷണിയുമായി ബി.ജെ.പി നേതാവ് രംഗത്ത്. തെലങ്കാനയിലെ എം.പിയും ബി.ജെപി നേതാവുമായ ബന്ദി സജ്ജയ് ആണ് ചിത്രത്തിനെതിരെ രംഗത്തു വന്നിരിക്കുന്നത്.

ഹൈദരാബാദിലെ ചരിത്ര നായകനായ ഗോത്ര നേതാവ് കോമരം ഭീമിന്റെ ജീവിതകഥ അടിസ്ഥാനമാക്കി ഒരുങ്ങുന്ന രാജമൗലി ചിത്രത്തിനെതിരെയാണ് ഭീഷണിയുമായി ബിജെപി നേതാവ് എത്തിയത്. ചിത്രത്തില്‍ ഭീം മുസ്ലിമായി എത്തുന്ന സീനിനെ വിമര്‍ശിച്ചു കൊണ്ടാണ് ഇദ്ദേഹത്തിന്റെ പ്രതികരണം.

ഒക്ടോബര്‍ ആദ്യവാരം ഇറങ്ങിയ ടീസറില്‍ ഭീമിനെ അവതരിപ്പിക്കുന്ന നടന്‍ ജൂനിയര്‍ എന്‍.ടി.ആര്‍ മുസ്ലിങ്ങളുടെ തൊപ്പി ധരിച്ചെത്തുന്ന സീനുണ്ടായിരുന്നു. ഇത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല എന്നായിരുന്നു ബന്ദി സജ്ജയിയുടെ വാദം.

‘ ഒരു സെന്‍സേഷനായി രാജമൗലി കോമരം ഭീമിനെ തൊപ്പി ധരിപ്പിച്ചിരിക്കുന്നു. ഞങ്ങള്‍ ഇത് അംഗീകരിക്കുമെന്ന് കരുതിയോ? ഒരിക്കലുമില്ല,’ ബന്ദി സജ്ജയ് വ്യക്തമാക്ക. ദബ്ബകയില്‍ നടന്ന പൊതുപരിപാടിയില്‍ വെച്ചാണ് ബന്ദി സജ്ജയ് ഇക്കാര്യം പറഞ്ഞത്.

Exit mobile version