കാശ്മീരില്‍ യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയുള്‍പ്പെടെ മൂന്ന് ബിജെപി പ്രവര്‍ത്തകരെ ഭീകരര്‍ വധിച്ചു

ശ്രീനഗര്‍: കാശ്മീരില്‍ ബിജെപി യുവമോര്‍ച്ച ജില്ലാ സെക്രട്ടറിയുള്‍പ്പെടെ മൂന്ന് ബിജെപി പ്രവര്‍ത്തകരെ ഭീകരര്‍ വധിച്ചു. കുല്‍ഗാം ജില്ലയില്‍ നടന്ന ഭീകരാക്രമണത്തിലാണ് ബിജെപ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത്.

ബിജെപി യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ഫിദ ഹുസൈന്‍ യാറ്റൂ, പാര്‍ട്ടിപ്രവര്‍ത്തകരായ ഉമര്‍ റാഷിദ് ബീഗ്, ഉമര്‍ റംസാന്‍ ഹാസം എന്നിവരാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 8.30 ഓടെയാണ് സംഭവം. കുല്‍ഗാമിലെ വൈകെ പോരയിലൂടെ കാറില്‍ സഞ്ചരിക്കുന്നതിനിടെയാണ് ഭീകരാക്രമണം ഉണ്ടായത്. ചികിത്സയ്ക്കായി ഇവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

Exit mobile version