താജ്മഹല്‍ ശിവക്ഷേത്രമായിരുന്നു, ഉടന്‍ ഹിന്ദുക്കള്‍ക്ക് കൈമാറണം; ശിവസ്തുതി പാടി താജ്മഹലിനുള്ളില്‍ കാവിക്കൊടി പറത്തി ഹിന്ദു ജാഗരണ്‍ മഞ്ച്

ന്യൂഡല്‍ഹി: താജ്മഹല്‍ ശിവക്ഷേതമായിരുന്നുവെന്ന അവകാശ വാദവുമായി ഹിന്ദു ജാഗരണ്‍ മഞ്ച് രംഗത്ത്. കാവിക്കൊടിയുമായി പ്രവര്‍ത്തകര്‍ താജ്മഹലിനുള്ളിലേക്ക് പ്രവേശിച്ചു. നാല് പ്രവര്‍ത്തകര്‍ താജ്മഹലിനുള്ളില്‍ പ്രവേശിച്ച് കാവിക്കൊടി പറത്തിയ ദൃശ്യം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിക്കുകയാണ്.

താജ്മഹല്‍ ഉടന്‍ തന്നെ ഹിന്ദുക്കള്‍ക്ക് കൈമാറണമെന്ന് ഹിന്ദു ജാഗരണ്‍ മഞ്ച് ആവശ്യപ്പെട്ടു. തേജോ മഹാലയ എന്ന പേരിലുള്ള ശിവക്ഷേത്രമായിരുന്നു താജ്മഹല്‍ നിന്ന സ്ഥലത്തുണ്ടായിരുന്നതെന്ന് ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ ആഗ്ര യൂണിറ്റ് പ്രസിഡന്റ് ഗൗരവ് ടാക്കൂര്‍ അവകാശപ്പെടുന്നു.

വിജയദശമി ദിനത്തിലാണ് നാല് പ്രവര്‍ത്തകര്‍ താജ്മഹലിനുള്ളില്‍ പ്രവേശിച്ച് കാവിക്കൊടി പറത്തിയത്. ഇതിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരിക്കുകയാണ്. ഗൗരവ് ടാക്കൂരിന്റെ നേതൃത്വത്തിലുള്ള സംഘം താജ്മഹലിനുള്ളില്‍ ശിവസ്തുതികളും പാടി.

നേരത്തെ അഞ്ച് തവണ താജ്മഹലിനുള്ളിലെത്തി പ്രാര്‍ത്ഥിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ സ്മാരകം ഹിന്ദുക്കള്‍ക്ക് കൈമാറുന്നത് വരെ ഇത് തുടരുമെന്നും ഗൗരവ് ടാക്കൂര്‍ പറഞ്ഞു. അതേസമയം, തങ്ങളുടെ കൊടിയല്ല യുവാക്കള്‍ വീശിയതെന്നാണ് ആര്‍.എസ്.എസിന്റെ വിശദീകരണം. എന്തായാലും സംഭവത്തില്‍ രൂക്,വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

Exit mobile version