തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സൗജന്യ കൊവിഡ് വാക്‌സിന്‍ വിതരണം; ബിജെപിയുടെ വാഗ്ദാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ഹാസന്‍

ചെന്നൈ: തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ സൗജന്യ കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്യുമെന്ന ബിജെപിയുടെ വാഗ്ദാനത്തെ രൂക്ഷമായി വിമര്‍ശിച്ച് കമല്‍ഹാസന്‍. ഇനിയും കണ്ടുപിടിച്ചിട്ടില്ലാത്ത കൊവിഡ് വാക്സിന്റെ പേരിലാണ് ഇവര്‍ ദുഷിച്ച വാഗ്ദാനങ്ങള്‍ നല്‍കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.

ജനങ്ങളുടെ ദാരിദ്ര്യം വെച്ച് കളിക്കുന്നത് ബിജെപിയുടെ പതിവാണ്. ജനങ്ങളുടെ ജീവിതം വച്ച് കളിക്കാന്‍ നിങ്ങള്‍ മുതിര്‍ന്നെങ്കില്‍ നിങ്ങളുടെ രാഷ്ട്രീയ ജീവിതത്തിന്റെ കാലം അവര്‍ തീരുമാനിക്കുമെന്നും കമല്‍ ഹാസന്‍ കൂട്ടിച്ചേര്‍ത്തു.

ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലാണ് ബിജെപി സൗജന്യ കൊവിഡ് വാക്സിന്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. തൊട്ടുപിന്നാലെ ഇതേ വാഗ്ദാനവുമായി തമിഴ്നാട് മുഖ്യമന്ത്രിയും രംഗത്തെത്തിയിരുന്നു.

Exit mobile version