കൊവിഡ് വാക്‌സിനും രാഷ്ട്രീയനേട്ടത്തിനോ? ജനങ്ങൾക്ക് സൗജന്യമായി നൽകുമെന്ന് ശിവരാജ് സിങ് ചൗഹാനും എടപ്പാടി പളനി സ്വാമിയും; ബിജെപി പ്രകടനപത്രികയിലും വാഗ്ദാനം

ഭോപ്പാൽ: കൊവിഡ് രോഗവ്യാപനത്തിൽ അനുദിനം ആശങ്ക ഉയരുന്നതിനിടെ രാഷ്ട്രീയനേട്ടത്തിനായും വോട്ടിനായും വാക്‌സിൻ വാഗ്ദാനം നൽകി രാഷ്ട്രീയ നേതാക്കൾ. കൊവിഡ് 19 വാക്‌സിൻ തയ്യാറായിക്കഴിഞ്ഞാൽ മധ്യപ്രദേശിലെ ജനങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യുമെനന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും തമിഴ്‌നാട്ടിലാകെ കൊവിഡ് 19 സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നു.

കൊവിഡിൽ നിന്ന് ജനങ്ങളെ രക്ഷിക്കുന്നതിന് വേണ്ടി നിരവധി നടപടികൾ സർക്കാർ സ്വീകരിച്ചു. ഇന്ന് കൊവിഡിനെ എല്ലാതരത്തിലും നിയന്ത്രിക്കാൻ സാധിച്ചിട്ടുണ്ട്. ഇന്ത്യയിൽ കോവിഡ് വാക്‌സിൻ തയ്യാറാക്കുന്ന നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണ്. വാക്‌സിൻ ലഭ്യമായിക്കഴിഞ്ഞാൽ മധ്യപ്രദേശിലെ ജനങ്ങൾക്ക് അത് സൗജന്യമായി ലഭ്യമാക്കും എന്നാണ് ചൗഹാൻ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഇതിനിടെ, എല്ലാ ബിഹാർ ജനതയ്ക്കും കൊവിഡ് വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുമെന്നാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനങ്ങളെ രക്ഷിക്കാൻ ബാധ്യസ്ഥരായ സർക്കാരുകളും രാഷ്ട്രീയ നേതൃത്വവും സ്വന്തം നേട്ടങ്ങൾക്കായി കൊവിഡ് വാക്‌സിൻ വാഗ്ദാനം നൽകുന്നതിന് എതിരെ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.

Exit mobile version