അച്ഛനെ ഞാന്‍ അടിച്ചു കൊന്നു, നിങ്ങളുടെ വരവിനായി, അറസ്റ്റിനായി കാത്തിരിക്കുന്നു’ പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് 16കാരിയുടെ ഫോണ്‍കോള്‍, അമ്പരന്ന് പോലീസ്

ഭോപ്പാല്‍: അച്ഛനെ കൊലപ്പെടുത്തിയ ശേഷം കീഴടങ്ങാന്‍ പോലീസിനെ വിളിച്ച് 16കാരി. ഭോപ്പാലിലാണ് അമ്പരപ്പിക്കുന്ന സംഭവം. മദ്യപിച്ചെത്തി അമ്മയെ ആക്രമിക്കുന്നത് കണ്ടാണ് ഭോപ്പാലില്‍ താമസിക്കുന്ന 16കാരി വീട്ടില്‍ വെച്ച് അച്ഛനെ അടിച്ചുകൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പെണ്‍കുട്ടി പോലീസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് വിളിച്ച് കാര്യം അറിയിക്കുകയായിരുന്നു.

അറസ്റ്റിനായി കാത്തിരിക്കുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസെടുത്തതായും പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായും പോലീസ് അറിയിച്ചു.

45-കാരനായ അച്ഛന്‍ സ്ഥിരം മദ്യപിച്ചെത്തി വീട്ടില്‍ വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ജോലിക്കും പോയിരുന്നില്ല. മൂത്തമകന്റെ വരുമാനം കൊണ്ടാണ് കുടുംബം ജീവിച്ചിരുന്നത്. ബുധനാഴ്ച വൈകീട്ടും ഇയാള്‍ വീട്ടിലെത്തി വഴക്കുണ്ടാക്കി.

മകന്റെ വിവാഹകാര്യം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് വഴക്കും അക്രമവും അരങ്ങേറിയത്. ഇതിനിടെയാണ് മകള്‍ അച്ഛനെ അടിച്ചു വീഴ്ത്തിയത്. തലയ്ക്കും മറ്റും മാരകമായി പരിക്കേറ്റ 46-കാരന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയായിരുന്നു.

Exit mobile version