വര്‍ക്കം ഫ്രം ഹോം പ്രഷര്‍ താങ്ങാനാകുന്നില്ല; യുവ എഞ്ചിനീയര്‍ തൂങ്ങി മരിച്ചു

ന്യൂഡല്‍ഹി: ഗുജറാത്തില്‍ വര്‍ക്കം ഫ്രം ഹോം സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ വന്ന യുവ എഞ്ചിനീയര്‍ ജീവനൊടുക്കി. ഇലക്ട്രിക്കല്‍ എഞ്ചിനീയറായ ജിഗര്‍ ഗാന്ധിയാണ് ആത്മഹത്യ ചെയ്തത്. സൂററ്റിലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയത്.

നോയിഡ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയിലാണ് ജിഗര്‍ ഗാന്ധി ജോലി ചെയ്തിരുന്നത്. കൊവിഡ് വ്യാപനമുണ്ടായതോടെ വീട്ടിലിരുന്ന് ജോലി ചെയ്യുകയായിരുന്നു. ലോക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ സൂററ്റിലെ വീട്ടിലിരുന്നാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.

ആദ്യത്തെ കുറച്ച് മാസം അധികം സമ്മര്‍ദ്ദങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി ഇദ്ദേഹം വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. പറഞ്ഞു. ജോലിയുടെ ഭാഗമായി നല്ല സമ്മര്‍ദ്ദത്തിലായിരുന്നു ഇദ്ദേഹമെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

Exit mobile version