നിയമസഭ തെരഞ്ഞെടുപ്പില്‍ താമര ‘കരിഞ്ഞുണങ്ങും’, ‘കൈവിടര്‍ത്തി’ കോണ്‍ഗ്രസ് മുന്നേറും! അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പില്‍ താമരയ്ക്ക് വന്‍ തിരിച്ചടിയെന്ന് എക്‌സിറ്റ് പോള്‍! ആശങ്കയില്‍ നേതൃത്വം

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സൂചനകള്‍.

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേയ്ക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ താമരയ്ക്ക് വന്‍ തിരിച്ചടിയെന്ന് എക്‌സിറ്റ് പോള്‍ ഫലം. ഇതോടെ നേതൃത്വവും വന്‍ ആശങ്കയിലാഴ്ത്തി. നിര്‍ണ്ണായക സംസ്ഥാനങ്ങളായി കരുതുന്ന മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ബിജെപിക്ക് ഭൂരിപക്ഷം ഉണ്ടാകില്ലെന്നാണ് മിക്ക എക്‌സിറ്റ് പോള്‍ ഫലങ്ങളും പറയുന്നത്.

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് സൂചനകള്‍. ബിജെപി തുടര്‍ച്ചയായി മൂന്നുവട്ടം ജയിച്ച മധ്യപ്രദേശിലും ഛത്തീസ്ഗഢിലും തൂക്കുസഭയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. അതേസമയം, ഭരണത്തിലുള്ള മിസോറമില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാണ് പ്രവചിക്കുന്നത്. തെലങ്കാനയില്‍ കെ. ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ടിആര്‍എസ് അധികാരം നിലനിര്‍ത്തുമെന്നും എക്‌സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.

ഒമ്പതോളം എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് വെള്ളിയാഴ്ച പുറത്തുവന്നത്. മധ്യപ്രദേശില്‍ 230 അംഗസഭയില്‍ കോണ്‍ഗ്രസിനും ബിജെപിക്കും കേവല ഭൂരിപക്ഷം തികയ്ക്കാനാകില്ലെന്നാണ് മിക്ക ഫലങ്ങളും സൂചിപ്പിക്കുന്നത്. ഇവിടെ ബിജെപിക്ക് 110 സീറ്റും കോണ്‍ഗ്രസിന് 108 സീറ്റും പ്രവചിക്കുന്നു. 115 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. മായാവതിയുടെ ബഹുജന്‍ സമാജ്വാദി പാര്‍ട്ടി രണ്ടു സീറ്റ് നേടുമെന്നാണ് പ്രവചനം.

Exit mobile version