രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 70 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 74383 പേര്‍ക്ക്, 24 മണിക്കൂറിനിടെ 918 മരണം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 70 ലക്ഷം കടന്നു. പുതുതായി 74383 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 7053807 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 918 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 108334 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 867496 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 6077977 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു. പുതുതായി 11416 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം 1517434 ആയി ഉയര്‍ന്നു. 308 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 40040 ആയി ഉയര്‍ന്നു. നിലവില്‍ 221156 ആക്ടീവ് കേസുകളാണ് ഉള്ളത്.

അതേസമയം കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 10517 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ഇതുവരെ 700786 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 102 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 9891 ആയി ഉയര്‍ന്നു. നിലവില്‍ 120929 ആക്ടീവ് കേസുകളാണ് ഉള്ളത്.

ആന്ധ്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴര ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5653 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 750517 ആയി ഉയര്‍ന്നു. നിലവില്‍ 46624 ആക്ടീവ് കേസുകളാണ് ഉള്ളത്. വൈറസ് ബാധമൂലം ഇതുവരെ 6194 പേരാണ് മരിച്ചത്.

Exit mobile version