ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 2726 പേര്‍ക്ക്, 24 മണിക്കൂറിനിടെ 37 മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടന്നു. പുതുതായി രോഗം സ്ഥിരീകരിച്ചത് 2726 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 300833 ആയി ഉയര്‍ന്നു. 37 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 5616 ആയി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 2643 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 272948 ആയി ഉയര്‍ന്നു. നിലവില്‍ 22232 ആക്ടീവ് കേസുകളാണ് ഉള്ളത്.


അതേസമയം പഞ്ചാബിലും ഗൂജറാത്തിലും വൈറ്‌സ ബാധിതരുടെ എണ്ണം ഒന്നര ലക്ഷത്തോട് അടുക്കുകയാണ്. ഗുജറാത്തില്‍ പുതുതായി 1278 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 147951 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 3541 പേരാണ് മരിച്ചത്. നിലവില്‍ 16487 ആക്ടീവ് കേസുകളാണ് ഉള്ളത്.


പഞ്ചാബില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 930 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 121716 ആയി ഉയര്‍ന്നു. 29 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 3741 ആയി ഉയര്‍ന്നു. നിലവില്‍ 10775 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version