രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 67 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 72000ത്തിലധികം പേര്‍ക്ക്, 24 മണിക്കൂറിനിടെ 986 മരണം

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 67 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 72049 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 6757132 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 986 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 104555 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 907883 ആക്ടീവ് കേസുകളാണ് ഉളളത്. ഇതുവരെ 5744694 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിനഞ്ച് ലക്ഷത്തോട് അടുക്കുകയാണ്. പുതുതായി 12258 പേര്‍ക്കാണ് രോഗമ സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1465911ആയി ഉയര്‍ന്നു. 370 പേരാണ് കഴിഞ്ഞ ഗിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 38717 ആയി ഉയര്‍ന്നു. നിലവില്‍ 247023 ആക്ടീവ് കേസുകളാണ് ഉള്ളത്.

അതേസമയം ബംഗാളില്‍ വൈറസ് ബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തോട് ഉടുക്കുകയാണ്. പുതുതായി 3370 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 277049 ആയി ഉയര്‍ന്നു. 63 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 5318 ആയി ഉയര്‍ന്നു. നിലവില്‍ 27988 ആക്ടീവ് കേസുകളാണ് ഉള്ളത്. ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 2676 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 295236 ആയി ഉയര്‍ന്നു. 39 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 5581 ആയി ഉയര്‍ന്നു. നിലവില്‍ 22720 ആക്ടീവ് കേസുകളാണ് ഉള്ളത്

കര്‍ണാടകയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 9993 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 657705 ആയി ഉയര്‍ന്നു. 91 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 9461 ആയി ഉയര്‍ന്നു. നിലവില്‍ 115151 ആക്ടീവ് കേസുകളാണ് ഉള്ളത്.

തമിഴ്നാട്ടിലും ആന്ധ്രയിലും പുതുതായി രോഗം സ്ഥിരീകരിച്ചത് 5000ത്തിലധികം പേര്‍ക്കാണ്. തമിഴ്നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5017 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 630408 ആയി ഉയര്‍ന്നു. 71 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 9917 ആയി ഉയര്‍ന്നു. നിലവില്‍ 45279 ആക്ടീവ് കേസുകളാണ് ഉള്ളത്. ആന്ധ്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5795 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 729307 ആയി ഉയര്‍ന്നു. നിലവില്‍ 50776 ആക്ടീീവ് കേസുകളാണ് ഉള്ളത്. ഇതുവരെ വൈറസ് ബാധമൂലം 6052 പേരാണ് മരിച്ചത്.

Exit mobile version