ഉത്തര്‍പ്രദേശില്‍ പോലീസിന്റെ വാഹനം അപകടത്തില്‍പ്പെട്ടു; കൊടും കുറ്റവാളി ഫിറോസ് അലി മരണപ്പെട്ടു, പോലീസുകാര്‍ക്ക് പരിക്ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ പോലീസ് വാഹനം അപകടത്തില്‍പ്പെട്ടു. കൊടുംകുറ്റവാളിയായ ഫിറോസ് അലി അപകടത്തില്‍ മരണപ്പെട്ടു. വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്ന് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മധ്യപ്രദേശിലെ ഗുണ ജില്ലയിലാണ് അപകടം നടന്നത്.

പിടികൂടിയ പ്രതിയുമായി ഉത്തര്‍പ്രദേശിലേക്കുള്ള യാത്രയിലാണ് അപകടം സംഭവിച്ചത്. വാഹനത്തിന് മുന്നിലേക്ക് പശു എടുത്തുചാടിയതാണ് അപകടത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ നിയന്ത്രണം വിട്ട വാഹനം തലകീഴായി മറിഞ്ഞു.

ഫിറോസ് അലി സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായി അധികൃതര്‍ അറിയിക്കുകയായിരുന്നു. കൊലപാതകം അടക്കമുള്ള കേസുകളില്‍ സ്ഥിരം കുറ്റവാളിയാണ് ഫിറോസ് അലി. 2018 മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. ഒടുവില്‍ മുംബൈയില്‍ നിന്നും ഇയാളെ പിടികൂടി കൊണ്ടുവരുമ്പോഴാണ് ആ വാഹനം അപകടത്തില്‍പ്പെടുന്നത്.

Exit mobile version