ആന്ധ്രയില്‍ വൈറസ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക്; കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 8000ത്തിലധികം പേര്‍ക്ക്

ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7293 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 668751 ആയി ഉയര്‍ന്നു. 57 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 5663 ആയി ഉയര്‍ന്നു. നിലവില്‍ 65794 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 597294 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം കര്‍ണാടകയിലും തമിഴ്‌നാട്ടിലും കൊവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കര്‍ണാടകയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 8811 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 566023 ആയി ഉയര്‍ന്നു. 86 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 8503 ആയി ഉയര്‍ന്നു. നിലവില്‍ 101782 ആക്ടീവ് കേസുകളാണ് ഉള്ളത്.

തമിഴ്‌നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5647 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 575017 ആയി ഉയര്‍ന്നു. 85 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 9233 ആയി ഉയര്‍ന്നു.

Exit mobile version