എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തില്‍ അതീവ ദു:ഖിതന്‍, കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു, ഓം ശാന്തി ഓം; അനുശോചനം അറിയിച്ച് അമിത് ഷാ

ന്യൂഡല്‍ഹി: ഗായകന്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തില്‍ പ്രമുഖഗായകരും രാഷ്ട്രീയനേതാക്കളുമടക്കം നിരവധി പേരാണ് അനുശോചനം അറിയിച്ചത്. എസ്പിബിയുടെ വിയോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ദുഃഖം രേഖപ്പെടുത്തി.

സമാനതകളില്ലാത്ത സംഗീത രചനകളിലൂടെ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടുമെന്ന് അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇതിഹാസ സംഗീതജ്ഞനും പിന്നണി ഗായകനുമായ പത്മഭൂഷണ്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ വിയോഗത്തില്‍ അതീവ ദു:ഖിതനാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

സ്വരമാധുര്യമുള്ള ശബ്ദത്തിലൂടെയും സമാനതകളില്ലാത്ത സംഗീത രചകളിലൂടെയും അദ്ദേഹം എന്നും ഓര്‍മ്മകളില്‍ നിലനില്‍ക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ പങ്കുചേരുന്നു. ഓം ശാന്തി ഓം. അമിത് ഷാ ട്വിറ്ററില്‍ കുറിച്ചു.

കൊറോണ ബാധിച്ച് കാലങ്ങളായി ചികിത്സയില്‍ കഴിയുകയായിരുന്ന എസ്പി ബാലസുബ്രഹ്മണ്യം ഇന്ന് ഉച്ചയോടെയാണ് അന്തരിച്ചത്. അഞ്ചു പതിറ്റാണ്ടിലേറെ തെന്നിന്ത്യന്‍ ചലച്ചിത്ര സംഗീത രംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു എസ് പി ബാലസുബ്രഹ്മണ്യം. നാല്‍പ്പതിനായിരത്തോളം പാട്ടുകള്‍ പാടിയ അദ്ദേഹം നാലുഭാഷകളിലായി പാടിയിട്ടുണ്ട്.

Exit mobile version