രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 86052 പേര്‍ക്ക്, 24 മണിക്കൂറിനിടെ 1141 മരണം

ന്യൂഡല്‍ഹി: രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 58 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 86052 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5818571 ആയി ഉയര്‍ന്നു. 1141 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 92290 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് നിലവില്‍ 970116 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 4756165 പേരാണ് രോഗമുക്തി നേടിയത്.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിമൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 19164 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1282963 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം 459 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 34345 ആയി ഉയര്‍ന്നു. നിലവില്‍ 274993 ആക്ടീവ് കേസുകളാണ് ഉള്ളത്. ഡല്‍ഹിയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 3834 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 260623 ആയി ഉയര്‍ന്നു. 36 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 5123 ആയി ഉയര്‍ന്നു. നിലവില്‍ 31125 ആക്ടീവ് കേസുകളാണ് ഉള്ളത്

അതേസമയം ആന്ധ്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7855 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 654385 ആയി ഉയര്‍ന്നു. 52 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 5558 ആയി ഉയര്‍ന്നു. നിലവില്‍ 69353 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ രോഗമുക്തി നേടിയത് 579474 പേരാണ്.

തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 5692 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 563691 ആയി. 66 പേരാണ് വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 9076 ആയി ഉയര്‍ന്നു. നിലവില്‍ 46405 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version