സൂക്ഷിക്കുക! ബംഗളൂരു ഹൈവേയില്‍ പുരുഷന്മാരെ കെണിയില്‍ പെടുത്തുന്ന സംഘങ്ങള്‍ സജീവം; ലിഫ്റ്റ് ചോദിച്ച് യുവതികള്‍ തട്ടുന്നത് ലക്ഷങ്ങള്‍!

സംഭവത്തില്‍ പൂനെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൂനെ ബംഗളൂരു ഹൈവേയിലെ കോലാപൂരിലാണ് പുരുഷന്മാരെ ഹണി ട്രാപ്പില്‍പ്പെടുത്തുന്ന സംഘങ്ങള്‍ വിലസുന്നത്.

പൂനെ: പൂനെ- ബംഗളൂരു ഹൈവേയില്‍ പുരുഷന്മാരെ ഹണി ട്രാപ്പില്‍ കുടുക്കുന്ന സംഘങ്ങള്‍ സജീവം. രാത്രി കാലങ്ങളില്‍ വാഹനങ്ങളില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പുരുഷന്മാരെയാണ് ഇവര്‍ കെണിയില്‍ കുടുക്കുന്നത്. സംഭവത്തില്‍ പൂനെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൂനെ ബംഗളൂരു ഹൈവേയിലെ കോലാപൂരിലാണ് പുരുഷന്മാരെ ഹണി ട്രാപ്പില്‍പ്പെടുത്തുന്ന സംഘങ്ങള്‍ വിലസുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ ഹൈവേയില്‍ നടന്ന മോഷണങ്ങള്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തിലാണ് ഹണി ട്രാപ്പ് സംഘത്തെക്കുറിച്ച് സൂചന ലഭിച്ചത്.

സംഭവങ്ങളെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ.

അടുത്തിടെ നടന്ന പിടിച്ചുപറിയിലും മോഷങ്ങളിലും ലഭിച്ച പരാതികളില്‍ 10 കേസുകള്‍ തോന്നിയ ചില സംശയമാണ് ഹണീട്രാപ്പ് സംഘത്തില്‍ എത്തിയത്.

ഈ പരാതിക്കാരെ വിളിച്ചു വരുത്തി വിശദമായി മൊഴിയെടുത്തതോടെയാണ് യഥാര്‍ത്ഥ കാര്യങ്ങള്‍ പുറത്തു വന്നത്. കാറില്‍ ഒറ്റയ്ക്ക് യാത്രചെയ്യുന്ന പുരുഷന്‍മാരെയാണ് സംഘം ഉന്നംവെക്കുന്നത്. ഹൈവേയില്‍ തനിച്ച് നില്‍ക്കുന്ന യുവതികള്‍ കാറിനു കൈ കാട്ടി തൊട്ടടുത്ത സ്ഥലത്തേക്ക് ലിഫ്റ്റ് ആവശ്യപ്പെടും. ഇംഗ്ലീഷ്, ഹിന്ദി മറാഠി ഭാഷകള്‍ നന്നായി കൈകാര്യം ചെയ്യുന്ന യുവതികള്‍ യാത്രയ്ക്കിടെ സൗഹൃദം സ്ഥാപിച്ച് ഫോണ്‍ നമ്പര്‍ കൈമാറും. ഇറങ്ങേണ്ട സ്ഥലത്ത് എത്തിയാല്‍ വീട്ടിലേക്ക് ക്ഷണിക്കും.

ക്ഷണം സ്വീകരിച്ച് ഒപ്പം പോകുന്നവരെ വിജനമായ സ്ഥലത്ത് എത്തിച്ച് സംഘത്തിലെ പുരുഷന്മാര്‍ക്ക് മുന്നില്‍ എത്തിക്കും. ഭീഷണിപ്പെടുത്തിയും ആക്രമിച്ചും കൈയ്യിലുള്ളതെല്ലാം പിടിച്ചുപറിക്കും. ചിലര്‍ക്ക് മൊബൈല്‍ നമ്പറില്‍ പിന്നീട് വിളിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവങ്ങളും ഉണ്ട്. ഇത്തരക്കാരില്‍ ചിലര്‍ക്ക് ലക്ഷങ്ങളാണ് നഷ്ടമായിട്ടുള്ളത്. മാനഹാനി ഭയന്ന് ഒന്നും പുറത്തു പറയാത്തവരാണ് ഏറെയും. എന്നാല്‍ ഭീഷണി ആവര്‍ത്തിക്കപ്പെടുമ്പോഴും കൂടുതല്‍ തുകയ്ക്ക് ആവശ്യം ഉയരുന്നതോടെയുമാണ് പോലീസില്‍ പരാതി എത്തുന്നത്. പരാതിക്കാര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്.

Exit mobile version