കടുത്ത പനി: കൊവിഡ് ബാധിച്ച് സ്വയം നിരീക്ഷണത്തിലായിരുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് സ്വയം നിരീക്ഷണത്തിലായിരുന്ന ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ശക്തമായ പനി. പനി ശക്തമായതോടെ സിസോദിയയെ ലോക്‌നായക് ജയപ്രകാശ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ 14 ന് ആണ് സിസോദിയക്ക് കൊവിഡ് ബാധിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച കാര്യം മനീഷ് സിസോദിയ തന്നെയാണ് അന്ന് ട്വിറ്ററിലൂടെ അറിയിച്ചത്. രോഗ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇപ്പോള്‍ പനിയോ മറ്റെന്തെങ്കിലും പ്രശ്‌നമോ ഇല്ല. ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആരോഗ്യം വീണ്ടെടുത്ത ശേഷം ജോലിയില് തിരിച്ചെത്തും എന്നായിരുന്നു സിസോദിയയുടെ ട്വീറ്റ്

കേജരിവാള്‍ മന്ത്രിസഭയില്‍ കോവിഡ് ബാധിക്കുന്ന രണ്ടാമത്തെ മന്ത്രിയാണ് സിസോദിയ.

Exit mobile version