രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 56 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 83347 പേര്‍ക്ക്, മരണസംഖ്യ 90000 കടന്നു

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 56 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 83347 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 5646011 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1085 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 90020 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം നിലവില്‍ 968377 ആക്ടീവ് കേസുകളാണ് ഉള്ളത്.

അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പതിമൂന്ന് ലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 18390 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1247770 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 392 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 33407 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ ദിവസം 20206 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 936554 ആയി ഉയര്‍ന്നു. നിലവില്‍ 2742410 ആക്ടീവ് കേസുകളാണ് ഉള്ളത്.

ഡല്‍ഹിയില്‍ പുതുതായി 3816 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 253075 ആയി ഉയര്‍ന്നു. 37 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മരണസംഖ്യ 5051 ആയി ഉയര്‍ന്നു. നിലവില്‍ 31623 ആക്ടീവ് കേസുകളാണ് ഉള്ളത്.ആന്ധ്രപ്രദേശില്‍ വൈറസ് ബാധിതരുടെ എണ്ണം ആറരലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 7553 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 639302 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം 51 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 5461 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ ദിവസം 10555 പേരാണ് രോഗമുക്തി നേടിയത്. നിലവില്‍ 71465 ആക്ടീവ് കേസുകളാണ് ഉള്ളത്.

കര്‍ണാടകയില്‍ പുതുതായി 6974 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 533850 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ ദിവസം 83 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 8228 ആയി ഉയര്‍ന്നു. നിലവില്‍ 93153 ആക്ടീവ് കേസുകളാണ് ഉള്ളത്. തമിഴ്നാട്ടില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 5337 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 552674 ആയി ഉയര്‍ന്നു. 76 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 8947 ആയി ഉയര്‍ന്നു. നിലവില്‍ 46350 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 497377 പേരാണ് രോഗമുക്തി നേടിയത്.

Exit mobile version