അഹമ്മദാബാദ്: കൊവിഡ് നെഗറ്റീവായതില്‍ സന്തോഷിച്ച് അനുയായികള്‍ക്കൊപ്പം അമ്പലത്തിലെത്തി നൃത്തം ചെയ്ത് ബിജെപി എംഎല്‍എ മധു ശ്രീവാസ്തവ്. മാസ്കും ഇല്ലാതെ കൊവിഡ് മാനദണ്ഡങ്ങള്‍ പാടെ അവഗണിച്ചാണ് തുള്ളിച്ചാട്ടം. സംഭവത്തിന്റെ വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. ഒപ്പം വിമര്‍ശനവും. വഡോദരയിലെ ഗജ്രവാഡി അമ്പലത്തിനുള്ളില്‍ വെച്ചാണ് ബിജെപി അനുയായികള്‍ക്കൊപ്പം അദ്ദേഹം നൃത്തം ചെയ്തത്.
ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വീഡിയോ തന്റേതാണെന്നും 45 ദിവസമായി അമ്പലത്തില്‍ പോകാത്തതിനാലാണ് പോയതെന്നും ശ്രീവാസ്തവ വിശദീകരിക്കുന്നു. താന്‍ ഒരു പ്രേട്ടോക്കോളും ലംഘിച്ചിട്ടില്ലെന്നും അദ്ദേഹം വാദിക്കുന്നുണ്ട്. അമ്പലം തന്റെ ഉടമസ്ഥതയിലുള്ളതാണെന്നും അമ്പലത്തിനുള്ളില്‍ മാസ്ക് നിര്‍ബന്ധമല്ലെന്നും ശ്രീവാസ്ത പ്രതികരിച്ചു. അതേസമയം വിഷയത്തില്‍ പ്രതികരിക്കാന്‍ മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.
കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ കഴിയവെ താന്‍ ബാഹുബലിയാണെന്നും കൊറോണ വൈറസിനെ പൊരുതി തോല്‍പ്പിക്കുമെന്നും ശ്രീവാസ്തവ പറഞ്ഞിരുന്നു.