മഹാരാഷ്ട്രയില്‍ പുതുതായി രോഗം സ്ഥിരീകരിച്ചത് 21000ത്തിലധികം പേര്‍ക്ക്; 24 മണിക്കൂറിനിടെ 405 മരണം

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 21656 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1167496 ആയി ഉയര്‍ന്നു.

405 പേരാണ് കഴിഞ്ഞ ദിവസം വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 31791 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ ദിവസം 22078 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 834432 ആയി ഉയര്‍ന്നു. നിലവില്‍ 300887 ആക്ടീവ് കേസുകളാണ് ഉള്ളത്.

അതേസമയം ഡല്‍ഹിയും കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച് വരികയാണ്. പുതുതായി 4127 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോെട കൊവിഡ് രോഗികളുടെ എണ്ണം 238828 ആയി ഉയര്‍ന്നു. 30 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 4907 ആയി ഉയര്‍ന്നു. നിലവില്‍ 32250 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version