മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥീരീകരിച്ചത് 24000ത്തിലധികം പേര്‍ക്ക്, മരണസംഖ്യ 31000 കടന്നു

മുംബൈ: മഹാരാഷ്ട്രയില്‍ വൈറസ് ബാധിതരുടെ എണ്ണം പന്ത്രണ്ട് ലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 24619 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1145840 ആയി ഉയര്‍ന്നു.
മുംബൈയില്‍ മാത്രം പുതുതായി 2389 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.


വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 398 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 31351 ആയി ഉയര്‍ന്നു. നിലവില്‍ 301752 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 812354 പേരാണ് രോഗമുക്തി നേടിയത്.

അതേസമയം ഒഡീഷയിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 4241 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതുടെ എണ്ണം 167161 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം ഇതുവരെ 669 പേരാണ് മരിച്ചത്. നിലവില്‍ 32973 ആക്ടീവ് കേസുകളാണ് ഉള്ളത്.

Exit mobile version