കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

Nitin Gadkari | Bignewslive

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മന്ത്രി തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സ്വയം ഐസൊലേഷനില്‍ പ്രവേശിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിനു പുറമെ, താനുമായി കഴിഞ്ഞ ദിവസങ്ങളില്‍ ബന്ധപ്പെട്ടവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കുന്നു.

‘ഇന്നലെ ക്ഷീണം തോന്നി ഞാന്‍ ഡോക്ടറിനെ ബന്ധപ്പെട്ടു. പരിശോധനയില്‍ എനിക്ക് കൊവിഡ് പോസിറ്റീവാണെന്ന് തെളിഞ്ഞു. ഇപ്പോള്‍ എനിക്ക് കുഴപ്പമില്ല. ഞാന്‍ ഐസൊലേഷനിലാണ്. ഞാനുമായി ബന്ധപ്പെട്ട എല്ലാവരും ശ്രദ്ധിക്കുകയും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുകയും ചെയ്യുക’ ഗഡ്കരി ട്വിറ്ററില്‍ കുറിച്ചു.

Exit mobile version