ബീഫ് വില്‍പ്പന നടത്തിയെന്ന് ആരോപണം; യുവാവ് എന്‍എസ്എ പ്രകാരം അറസ്റ്റില്‍

ഇന്‍ഡോര്‍: മധ്യപ്രദേശില്‍ ബീഫ് വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് യുവാവ് അറസ്റ്റില്‍. ദേശീയ സുരക്ഷ നിയമപ്രകാരമാണ് (എന്‍എസ്എ) ഇയാളെ അറസ്റ്റു ചെയ്തിരിക്കുന്നത്. റൗജി ബസാറിന്റെ സൗത്ത് ടോഡ മേഖലയില്‍ ബീഫ് വിറ്റതിനെ തുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റു ചെയ്തത്.

ആട്ടിറച്ചി വില്‍പനയ്ക്ക് നിര്‍ദേശിച്ചിരന്ന സ്ഥലത്ത് ബീഫ് വില്‍ക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. പോലീസ് പരിശോധനയില്‍ വന്‍തോതില്‍ ഇവിടെ നിന്ന് ബീഫ് കണ്ടെത്തിയിട്ടുണ്ട്. എവിടെനിന്നാണ് ഇറച്ചി കിട്ടിയതെന്ന് കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version