കൊവിഡ് 19; മഹാരാഷ്ട്രയില്‍ രോഗസ്ഥിരീകരണ നിരക്ക് 20 ശതമാനത്തിന് മുകളില്‍, രോഗ വ്യാപനം രൂക്ഷമാകുന്നതിന്റെ സൂചന

മുംബൈ: രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്തെ രോഗസ്ഥിരീകരണ നിരക്ക് 20 ശതമാനത്തിന് മുകളിലാണ്. രോഗസ്ഥിരീകരണ നിരക്ക് ഉയരുന്നത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ സൂചനയാണ്.

കഴിഞ്ഞ ദിവസം വരെയുള്ള കണക്കുകള്‍ പ്രകാരം 20.09 ശതമാനമാണ് സംസ്ഥാനത്തെ രോഗസ്ഥരീകരണ നിരക്ക്. ഇതുവരെ 5,164,840 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയതില്‍ 1,037,765 പേര്‍ക്ക് രോഗം സ്ഥീരീകരിച്ചു. വെള്ളിയാഴ്ച 20 ശതമാനമായിരുന്നു രോഗസ്ഥരീകരണ നിരക്ക്. വ്യാഴാഴ്ച ഇത് 19.9 ശതമാനവുമായിരുന്നു.

അതേസമയം മഹാരാഷ്ട്രയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 22084 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1037765 ആയി ഉയര്‍ന്നു. 391 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 279768 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 728512 പേരാണ് രോഗമുക്തി നേടിയത്.

Exit mobile version