മഹാരാഷ്ട്രയില്‍ 184 പോലീസുകാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: മഹാരാഷ്ട്രയില്‍ 184 പോലീസുകാര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ച പോലീസുകാരുടെ എണ്ണം 19074 ആയി ഉയര്‍ന്നു. നാല് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധിച്ച് മരിച്ച പോലീസുകാരുടെ എണ്ണം 190 ആയി ഉയര്‍ന്നു. നിലവില്‍ 3728 രാണ് ചികിത്സയിലുള്ളത്.

അതേസമയം മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 22084 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1037765 ആയി ഉയര്‍ന്നു. 391 മരണമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. നിലവില്‍ 279768 ആക്ടീവ് കേസുകളാണ് ഉള്ളത്. ഇതുവരെ 728512 പേരാണ് രോഗമുക്തി നേടിയത്.

Exit mobile version