നാനാ പടേക്കറടക്കമുളള നാലുപേരെ ബ്രയിന്‍ മാപ്പിങ്, നുണപരിശോധന എന്നിവയ്ക്ക് വിധേയമാക്കണം; ആവശ്യവുമായി തനുശ്രീ ദത്ത

ന്യൂഡല്‍ഗി: ‘ മീ ടൂ’ ക്യാംപെയിന്റെ ഭാഗമായി നടന്‍ നാനാ പടേക്കര്‍ക്കെതിരെ ലൈംഗികആരോപണവുമായി ബോളിവുഡ് നടി തനുശ്രീ ദത്ത രംഗത്തു വന്നിരുന്നു. തന്നെ ലൈംഗികമായി ചൂഷണം തെയ്ത നാനാ പടേക്കറടക്കമുളള നാലുപേരെ ബ്രെയിന്‍ മാപ്പിങ്, നുണപരിശോധന എന്നിവയ്ക്ക് വിധേയമാക്കണമെന്ന് തനുശ്രീ ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ടുളള അപേക്ഷ തനുശ്രീ ഓഷിവാര പോലീസിനു നല്‍കി.

അതിനിടയില്‍ മീ ടൂ ക്യാംപയിന് പിന്തുണയുമായി ബോളിവുഡ് സംവിധായകന്‍ ഫര്‍ഹാന്‍ അക്തര്‍, അഭിനേതാക്കളായ അജയ് ദേവ്ഗണ്‍, ഇമ്രാന്‍ ഹാഷ്മി, തപ്‌സി പൊന്നു എന്നിവര്‍ രംഗത്തെത്തിയിരുന്നു.അതോടൊപ്പം നാനാ പടേക്കര്‍ക്കെതിരായ തനുശ്രീയുടെ പരാതി വേണ്ടരീതിയില്‍ പരിഗണിക്കാത്തതില്‍ സിനിമ, ടിവി അഭിനേതാക്കളുടെ സംഘടനയായ ‘സിന്റ’ ഖേദം രേഖപ്പെടുത്തി.

Exit mobile version