കൊവിഡ് രോഗികള്‍ക്ക് ജില്ലകള്‍ തോറും ആംബുലന്‍സ് ആവശ്യത്തിന് ഉറപ്പാക്കണം; ഉത്തരവിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കൊവിഡ് രോഗികളെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകാന്‍ ജില്ലകള്‍ തോറും ആവശ്യത്തിന് ആംബുലന്‍സുകള്‍ ഉറപ്പാക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്. ആംബുലന്‍സ് അധിക തുക ഈടാക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിക്കുകയും ചെയ്യുന്നു.

രാജ്യത്ത് ആംബുലന്‍സുകളുടെ കുറവുണ്ടെന്ന് ചൂണ്ടിക്കാണിച്ച് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ നേരത്തേ തന്നെ കേന്ദ്രം ഒരു മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിരുന്നു.

അതനുസരിച്ചുളള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. നിരക്കുകള്‍ സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Exit mobile version